Loading ...

Home International

ഇന്ന് ലോക തപാല്‍ ദിനം

ന്യൂഡല്‍ഹി : ഇന്ന് ലോക തപാല്‍ ദിനം. ഒരുകാലത്ത് ആശയവിനിമയത്തിന്റെ മുഖമായിരുന്ന തപാലിനായി ഒരു ദിനം.
874 -ല്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്‌ക്കാണ് ഈ ദിനം ആചരിക്കുന്നത്. 1969-ല്‍ ജപ്പാനിലെ ടോക്യോവില്‍ ചേര്‍ന്ന അന്താരാഷ്‌ട്ര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാല്‍ ദിനം ആചരിക്കുന്നത്.ലോകത്തിലെ പല രാജ്യങ്ങളും തപാല്‍ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു.
ആഗോള തലത്തില്‍ 189 രാഷ്‌ട്രങ്ങള്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്റെ കീഴിലുണ്ട്. സ്വിറ്റ്‌സര്‍ലാന്റിന്റെ തലസ്ഥാനമായ ബേണിലാണ് യൂണിയന്‍ സ്ഥാപിതമായത്.1844 ഒക്ടോബര്‍ 9 ന് സ്വിറ്റ്‌സര്‍ലാന്റിലെ ബേണില്‍ 22 രാജ്യങ്ങള്‍ ഒപ്പു വെച്ച ഉടമ്ബടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍. ലോകമെമ്ബാടുമുള്ള തപാല്‍ സംവിധാനങ്ങളെ ഏകീകരിച്ച്‌ രാജ്യങ്ങള്‍ തമ്മിലുള്ള തപാല്‍ കൈമാറ്റങ്ങള്‍ക്ക് ദൃഢതയേകുകയാണ് സംഘടനയുടെ ലക്ഷ്യം. 1976-ല്‍ സംഘടനയില്‍ ഇന്ത്യയും അംഗത്വമെടുത്തിരുന്നു.ഇന്ത്യയില്‍ ഒക്ടോബര്‍ 9 മുതല്‍ ഉള്ള ഒരു ആഴ്ച തപാല്‍ വാരമായി ആചരിക്കുന്നു. ഒക്ടോബര്‍ 10 ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു.

Related News