Loading ...

Home Kerala

വൈദ്യുതി ലഭ്യതക്കുറവ്​; ഉപയോഗം കുറ​ക്കണമെന്ന്​ കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. രാ​ജ്യ​ത്തെ താ​പ​നി​ല​യ​ങ്ങ​ളി​ല്‍ ക​ല്‍​ക്ക​രി​യു​ടെ കു​റ​വ്​ മൂ​ലം ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​  വഴിവെച്ച​ത്. ദി​വ​സം 200 ദ​ശ​ല​ക്ഷം യൂണിറ്റിന്റെ  കു​റ​വാ​ണ്​ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ​ത്.

ഉ​പ​ഭോ​ഗം കു​റ​വാ​യ​തി​നാ​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വൈ​ദ്യു​തി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​മാ​യ വൈ​കീ​ട്ട്​ ആ​റ്​ മു​ത​ല്‍ രാ​ത്രി 11 വ​രെ ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ വൈ​ദ്യു​തി ബോ​ര്‍​ഡ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​യാ​യി രാ​ജ്യ​ത്ത്​ ക​ല്‍​ക്ക​രി​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

കേ​ര​ളം പ​വ​ര്‍ എ​ക്​​സ്​​ചേ​ഞ്ചി​ല്‍ നി​ന്ന്​ വി​ല കൂ​ടി​യ വൈ​ദ്യു​തി വാ​ങ്ങി​യാ​ണ്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കു​ന്ന​ത്. ജ​ല​പ​ദ്ധ​തി​ക​ളു​ടെ ഉ​ല്‍​പാ​ദ​ന​വും കൂ​ട്ടി. മ​ഴ​യെ തു​ട​ര്‍​ന്ന്​ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക്​ ശ​ക്തി​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​ധി ഉ​ല്‍​​പാ​ദ​നം ന​ട​ത്തു​ന്നു​ണ്ട്. വൈ​ദ്യു​തി കൂ​ടു​ത​ലാ​യി വേ​ണ്ടി വ​രു​ന്ന ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ഴി​വ​തും പീ​ക്ക്​ സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

Related News