Loading ...

Home International

സിംബാബ്‌വെയിലെ സ്വര്‍ണ ഖനിയില്‍ സ്‌ഫോടനം; 7 പേര്‍ കൊല്ലപ്പെട്ടു

ഹരാരെ: സിംബാബ്‌വെയിലെ സ്വര്‍ണ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. സിംബാബ്‌വെയിലെ മസോവി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ സിംബാബ്‌വെ സ്വദേശിയായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 750 കിലോ മീറ്റര്‍ ആഴത്തിലാണ് സ്വര്‍ണ ഖനിയിലെ പ്രവര്‍ത്തനങ്ങള്‍. 2019ല്‍ ഇവിടെ നിന്നും 55,000 ഔണ്‍സ് സ്വര്‍ണമാണ് കുഴിച്ചെടുത്തത്. 2022ഓടെ ഇത് 80,000 ഔണ്‍സിലെത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

Related News