Loading ...

Home National

ഹൈദരാബാദില്‍ കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ഹൈദരാബാദ്​: അതി ശക്തമായ മഴയില്‍ ഹൈദരാബാദ്​ നഗരം വെള്ളത്തില്‍ മുങ്ങി. രാത്രി എട്ടരമുതല്‍ 11 വരെ 10-12 സെ. മീ മഴ പെയ്​തിരുന്നു. പിന്നാലെ ​ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.കനത്ത മഴയില്‍ നിരവധി സ്​ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രണ്ടുപേരെ കാണാതായിട്ടുണ്ട്​. നഗരത്തിലെ റസ്റ്ററന്‍റില്‍ ഉള്‍പ്പെടെ ​വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട് . നിരവധി വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.അതേസമയം 2020 ല്‍ സെപ്​റ്റംബര്‍-ഒക്​ടോബര്‍ മാസങ്ങളിലു​ം കനത്ത വെള്ളക്കെട്ട്​ രൂപപ്പെട്ടിരുന്നുവെന്നും വെള്ളം കെട്ടി നില്‍ക്കാതിരിക്കാനുള്ള അടിസ്​ഥാന സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയില്ലെന്നും ​പ്രദേശവാസികള്‍ ആരോപിച്ചു.ചിന്താല്‍ കുന്തയില്‍ ഒരാളെ കാണാതായെങ്കിലും പിന്നീട്​ അയാളെ സുരക്ഷിതമായി കണ്ടെത്തി. വനസ്​താലിപുരത്തുനിന്ന്​ കാണാതായ രണ്ടുപേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്​ പൊലീസ്​ പ്രതികരിച്ചു .

Related News