Loading ...

Home National

ഗെയില്‍ പൈപ്പ് ലൈനിന് തമിഴ്നാട്ടില്‍ പൂട്ടുവീണു

കൊച്ചി: കൊച്ചിയില്‍ നിന്ന് സേലം വഴി ബംഗളൂരു വരെ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഗെയിലിന്റെ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി ) പൈപ്പ് ലൈന്‍ പദ്ധതിക്ക് കോയമ്പത്തൂരില്‍ മരണ മണി. സര്‍ക്കാരിന്റെ പിന്തുണയില്ലായ്മയും, ജനങ്ങളുടെ പ്രതിഷേധവുമാണ് കാരണം.കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി മംഗലുരു വരെ സ്ഥാപിച്ച പൈപ്പ് ലൈന്‍ വിജയകരമായി പ്രവര്‍ത്തിക്കുമ്ബോഴാണ് തമിഴ്നാട് വഴിയുള്ള അനുബന്ധ ലൈന്‍ പ്രതിസന്ധിയിലായത്. കോയമ്ബത്തൂര്‍ വരെ സ്ഥാപിച്ച പൈപ്പ്ലൈന്റെ തുടര്‍ന്നുള്ള ജോലികള്‍ ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയില്‍) നിറുത്തിവച്ചു.

കാര്‍ഷിക, ജനവാസമേഖലകളില്‍ കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. ദേശീയപാതയുടെ സര്‍വീസ് റോഡിലൂടെ പൈപ്പിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പൈപ്പിടാനുള്ള സ്ഥലം വിലയ്ക്ക് വാങ്ങണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ കോയമ്ബത്തൂരില്‍ നിന്ന് പൈപ്പിടുന്നതിനുള്ള കരാര്‍ നടപടികള്‍ നിറുത്തിവച്ചതായി ഗെയില്‍ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.


Related News