Loading ...

Home National

കണ്ടയ്​നറില്‍ വീണ്ടും നാര്‍കോട്ടിക്​സ്​;​ മുംബൈയില്‍ 125 കോടിയുടെ ഹെറോയിന്‍ പിടികൂടി

മുംബൈ: നവശേവ ​തുറമുഖത്ത്​ വന്‍ ലഹരിവേട്ട. കടലയെണ്ണയുടെ മറവില്‍ കടത്തിയ 25 കിലോഗ്രാം ഹെറോയിന്‍ ഡി.ആര്‍.ഐ (ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ ഇന്‍റലിജന്‍സ്​) പിടികൂടി. വ്യവസായിയായ ജയേഷ്​ ഷാഗ്​വിയെ (62) സംഭവത്തെ തുടര്‍ന്ന്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. അന്താരാഷ്​ട്ര വിപണിയില്‍ 125 കോടി രുപ വില വരുന്ന മയക്കുമരുന്നാണ്​ പിടികൂടിയത്​.കടലയെണ്ണയുമായി ഇറാനില്‍ നിന്ന്​ വരുന്ന കണ്ടയ്​നറിലാണ്​ ഹെറോയിന്‍ കടത്തിയത്​. ഒക്​ടോബര്‍ 4 ന്​ തുറമുഖത്തെത്തിയ കണ്ടയ്​നര്‍ ഡി.ആര്‍.ഐ തടഞ്ഞുവെച്ചതായിരുന്നു. പരിശോധനയിലാണ്​ ഹെറോയിന്‍ കണ്ടെത്തിയത്​.തുറമുഖങ്ങളിലൂടെ വലിയ തോതിലുള്ള മയക്കു മരുന്ന്​ കടത്ത്​ നേരത്തെയും പിടികൂടിയിട്ടുണ്ട്​. പ്രധാനമന്ത്രിയടക്കം ഭരണകക്ഷിയിലെ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യത്തെ മുന്‍നിര ധനികന്‍ അദാനിയുടെ നിയന്ത്രണണത്തിലുള്ള ഗുജറാത്തിലെ മുന്‍ദ്ര​ പോര്‍ട്ടിലൂടെ കടത്തിയ 20,000 കോടിയുടെ മയക്കുമരുന്ന്​ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ടാല്‍കം പൗഡറെന്ന വ്യജേനയാണ്​ അഫ്​ഗാനില്‍ നിന്ന്​ അന്ന്​ മയക്കുമരുന്ന്​ കടത്താന്‍ ശ്രമിച്ചത്​.25 കോടി രൂപയോളം വിലവരുന്ന അഞ്ച്​ കിലോഗ്രാം ഹെറോയിനുമായി മുംബൈ വിമാനതാവളത്തില്‍ അമ്മയും മകളും പിടിയിലായതും കഴിഞ്ഞ മാസമാണ്​. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്​ ബര്‍ഗില്‍ നിന്ന്​ വരുന്നവരായിരുന്നു പിടിക്കപ്പെട്ട അമ്മയും മകളും.

Related News