Loading ...

Home Gulf

കു​ത്ത​നെ ഇ​ടി​ഞ്ഞ്​ ഇ​ന്ത്യ​ന്‍ രൂ​പ; പ്ര​വാ​സി​ക​ള്‍​ക്ക്​ പ​ണം അ​യ​ക്കാ​ന്‍ ഉ​ചി​ത​മാ​യ സ​മ​യം

കു​ത്ത​നെ ഇ​ടി​ഞ്ഞ്​ ഇ​ന്ത്യ​ന്‍ രൂ​പ; പ്ര​വാ​സി​ക​ള്‍​ക്ക്​ പ​ണം അ​യ​ക്കാ​ന്‍ ഉ​ചി​ത​മാ​യ സ​മ​യംദു​ബൈ: ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​തോ​ടെ രൂ​പ​യു​മാ​യു​ള്ള ഗ​ള്‍​ഫ് ക​റ​ന്‍​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്ക് ഉ​യ​ര്‍​ന്നു. ഇ​ന്ന​ലെ ദി​ര്‍​ഹ​മി​ന്​ 20.40 രൂ​പ​യാ​ണ്​ വി​നി​മ​യ നി​ര​ക്ക്. ഒാ​ണ്‍​ലൈ​ന്‍ ​ വ​ഴി പ​ണം അ​യ​ച്ച​വ​ര്‍​ക്ക്​ 20.28 രൂ​പ വ​രെ ല​ഭി​ച്ചു. ശ​മ്ബ​ളം കി​ട്ടി​യ സ​മ​യ​മാ​യ​തി​നാ​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തു​ക നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​ന്‍ ക​ഴ​ി​ഞ്ഞു. ഈ ​പ്ര​വ​ണ​ത അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ് ധ​ന​വി​നി​മ​യ രം​ഗ​ത്തു​ള്ള​വ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.
യു.​എ​സ് ഡോ​ള​ര്‍ ശ​ക്തി പ്രാ​പി​ക്കു​ന്ന​തും ക്രൂ​ഡോ​യി​ല്‍ വി​ല ഉ​യ​രു​ന്ന​തു​മാ​ണ് ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യ ഇ​ടി​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഈ​വ​ര്‍​ഷം ഏ​പ്രി​ലി​ന് ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ മൂ​ല്യ​ത്തി​ലേ​ക്കാ​ണ് ഇ​ന്ത്യ​ന്‍ രൂ​പ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ ഗ​ള്‍​ഫ് ക​റ​ന്‍​സി​ക​ളു​ടെ​യും മൂ​ല്യം കു​ത്ത​നെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഗ​ള്‍​ഫി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യ​മാ​യ​തി​നാ​ല്‍ മ​ണി എ​ക്സ്ചേ​ഞ്ചു​ക​ള്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ല്‍ ബാ​ങ്ക് ലോ​ണും മ​റ്റും അ​ട​ച്ചു​തീ​ര്‍​ക്കാ​നു​ള്ള​വ​ര്‍​ക്കാ​ണ് വി​നി​മ​യ മൂ​ല്യ​ത്തി​ലെ മാ​റ്റം ആ​ശ്വാ​സ​ക​ര​മാ​വു​ക. ക​ഴി​ഞ്ഞ മാ​സം 20 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു വി​നി​മ​യ മൂ​ല്യം.

Related News