Loading ...

Home Kerala

ആറ്റിങ്ങലില്‍ വന്‍ തീപിടിത്തം; മൂന്നു കടകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീപിടിത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തുടര്‍ന്ന് മൂന്ന് കടകളിലേക്ക് തീ പടരുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. ആദ്യം അലുമിനിയം കടയ്ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കട അടക്കം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ ഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Related News