Loading ...

Home National

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍

ഒക്ടോബര്‍ 8 ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍.ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന.രാജ്യത്തിന് ആകാശചിറകില്‍ സുരക്ഷ ഒരുക്കുന്ന ഇന്ത്യന്‍ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം.

1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സ്ഥാപിതമായി. എല്ലാ വര്‍ഷവും ഒക്ടോബര്‍ 8ന് വ്യോമസേനാ ദിനം ആഘോഷിക്കുന്നത്.1933 ഏപ്രില്‍ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രന്‍.

1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നാണ് വിളിച്ചിരുന്നത്. 1950 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നാണ് അറിയപ്പെടുന്നത്.1950 മുതല്‍ ഐ.എ.എഫ് അയല്‍ രാജ്യമായ പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഐ.എ.എഫിന്റെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത്.സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ഇന്നും അതിര്‍ത്തിയില്‍ അശാന്തി നിറക്കുന്ന അയല്‍ക്കാരന്‍ ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നല്‍കിയ കാര്‍ഗില്‍ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്.ഫോര്‍ സ്റ്റാര്‍ ഓഫീസറായ എയര്‍ ചീഫ് മാര്‍ഷലാണ് എയര്‍ ഫോഴ്സിന്റെ തലവന്‍.

2021 ഒക്ടോബര്‍ 01 ന് എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, PVSM, AVSM, VM, ADC വ്യോമസേനാ മേധാവിയായി ചുമതലയേറ്റു. എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗാണ് ഐഎഎഫിലെ ഇതുവരെയുള്ള ഏക പഞ്ച നക്ഷത്ര റാങ്ക് ഉദ്യോഗസ്ഥന്‍.89ാം പിറന്നാള്‍ ആഘോഷിക്കുമ്ബോള്‍ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യന്‍ വായുസേനയ്ക്ക് സ്വന്തമാണ്. റഫാല്‍ വിമാനങ്ങള്‍ കുടി കുട്ടിച്ചേര്‍ക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേന.

Related News