Loading ...

Home Kerala

കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി, 97 നേതാക്കള്‍ക്കു നോട്ടീസ്; തോല്‍വി പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് കൂട്ട അച്ചടക്ക നടപടിക്കൊരുങ്ങുന്നു. നടപടിയുടെ തുടക്കം എന്ന നിലയില്‍ 97 നേതാക്കള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഘടകകക്ഷികള്‍ മത്സരിച്ചത് ഉള്‍പ്പെടെ ഒന്‍പതു മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. പ്രചാരണത്തില്‍ വീഴ്ച വരുത്തിയതായി പരാതി ലഭിച്ച 97 നേതാക്കള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. അവമതിപ്പുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി 58 നേതാക്കള്‍ക്കെതിരെ ലഭിച്ച പരാതികള്‍ പ്രത്യേകം പരിശോധിക്കും. കെ മോഹന്‍കുമാര്‍, പിജെ ജോയി, കെപി ധനപാലന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തോല്‍വി പരിശോധിക്കുക. ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട്, കായംകുളം, അടൂര്‍, പീരുമേട്, തൃശൂര്‍, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കാനിടയായ സാഹചര്യമാണ് സമിതി പരിശോധിക്കുക. സമിതിയുടെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച്‌ കൂടുതല്‍ അച്ചടക്ക നടപടിയുണ്ടാവും.

Related News