Loading ...

Home National

ഒക്ടോബര്‍ - ഡിസംബര്‍ കാലയളവ് നിര്‍ണായകം; കോവിഡ് മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകള്‍ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 - 5 ലക്ഷം കേസുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തയ്യാറെടുപ്പുകള്‍. രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്നാണ് കോവിഡ് കര്‍മസമിതിയുടെ വിലയിരുത്തല്‍. പ്രതിദിനം 20,000 കേസുകളാണ് രാജ്യത്ത് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. ഉത്സവകാലം കൂടി വരാനിരിക്കെ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവ് നിര്‍ണായകമാണെന്ന് വിദ​ഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 71% പേരും ഒരു ഡോസ് വാക്സുനെങ്കിലും എടുത്തതിനാല്‍ ഇനിയൊരു തരംഗമുണ്ടായാല്‍ വ്യാപ്തി പറയാനാകില്ല. ആളുകള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും ദുര്‍ഗാപൂജയും രാമലീലയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ ബന്ധുക്കളെ ഓണ്‍ലൈനായി കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്നും വിദ​​ഗ്ധര്‍ പറയുന്നു.

Related News