Loading ...

Home International

യുഎസ് ആണവ അന്തര്‍വാഹിനി ചൈന കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു

വാഷിങ്ടന്‍: ഏഷ്യന്‍ മേഖലയിലെ കടലില്‍ അമേരിക്കയുടെ ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ച്‌ തകരാര്‍ സംഭവിച്ചുവെന്ന് യുഎസ് നാവികസേന. യുഎസ് കണക്ടികട് എന്ന അതിവേഗ ആക്രമണ അന്തര്‍വാഹിനിക്കാണ് അപകടം സംഭവിച്ചത്. ഇന്തോ-പസഫിക്ക് മേഖലയിലെ കടലില്‍ ഒക്‌ടോബര്‍ രണ്ട് ഉച്ചയ്ക്കാണ് അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ചത്. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലാണ് യുഎസ്‌എസ് കണക്ടികട് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്തര്‍വാഹിനിയുടെ തകരാറിന്റെ വിശദാംശങ്ങളും അപകടത്തിന്റെ കാരണവും പരിശോധിക്കുകയാണെന്ന് യുഎസ് നാവികസേന അറിയിച്ചു.

Related News