Loading ...

Home National

നവരാത്രിക്ക് ഇന്ന് തുടക്കം; ഇക്കുറിയും നിറംമങ്ങിയ ആ​ഘോഷം

പ​യ്യ​ന്നൂ​ര്‍: ഈ ​വ​ര്‍​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. ഈ ​മാ​സം 15ന് ​വി​ജ​യ​ദ​ശ​മി വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ത്തി​ന് ര​ണ്ടാം കോ​വി​ഡ് കാ​ല​മാ​യ ഈ ​വ​ര്‍​ഷ​വും നി​റ​പ്പൊ​ലി​മ ഉ​ണ്ടാ​വി​ല്ല. മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും പേ​രി​നു​മാ​ത്ര​മാ​യി​രി​ക്കും ആ​ഘോ​ഷം. എ​ന്നാ​ല്‍, ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ക്കാ​റു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കും.
ഗ്ര​ന്ഥ​പൂ​ജ, വി​ദ്യാ​രം​ഭം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍​ക്ക് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ഗ്ര​ന്ഥ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും ന​ല്‍​കാ​നും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. പു​സ്ത​ക​ങ്ങ​ള്‍ അ​ണു​നാ​ശ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​ദ്യാ​രം​ഭം ര​ക്ഷി​താ​ക്ക​ളു​ടെ മ​ടി​യി​ലി​രു​ത്തി വേ​ണം ചെ​യ്യാ​ന്‍. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. വാ​ഹ​ന​പൂ​ജ, പ്ര​സാ​ദ വി​ത​ര​ണം തു​ട​ങ്ങി​യ​വ​ക്കും പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക ക്ഷേ​ത്രം, ചെ​റു​കു​ന്ന് അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ക്ഷേ​ത്രം, ക​രി​വെ​ള്ളൂ​ര്‍ പ​ലി​യേ​രി മൂ​കാം​ബി​ക ക്ഷേ​ത്രം തു​ട​ങ്ങി നി​ര​വ​ധി ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ത​ര​ക്ഷേ​ത്ര​ങ്ങ​ളി​ലും ന​വ​രാ​ത്രി പ്ര​ത്യേ​ക പൂ​ജ​ക​ളാേ​ടെ ന​ട​ത്തി​വ​രാ​റു​ണ്ട്. വ​ന്‍ ആ​ഘോ​ഷ​ങ്ങ​ളും പ​തി​വാ​ണ്. എ​ന്നാ​ല്‍, ഇ​ക്കു​റി​യും ആ​ഘോ​ഷ​പ്പൊ​ലി​മ​യു​ണ്ടാ​വി​ല്ല. പെ​രി​ങ്ങോം പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​ന​ത്തി​ല്‍ അ​ധി​ക ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ഇ​ക്കു​റി ന​വ​രാ​ത്രി പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന്​ ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ന്‍ എം.​എ​ല്‍.​എ ടി.​വി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ക്കും.

Related News