Loading ...

Home Europe

സമ്മര്‍ദ്ദം ഫലിച്ചു; കോവിഷീല്‍ഡ് വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ യു.കെയില്‍ ക്വാറന്‍റീന്‍ വേണ്ട

ന്യൂഡല്‍ഹി: രണ്ടു ഡോസ്​ കോവിഷീല്‍ഡ് വാക്​സിന്‍ സ്വീകരിച്ച, ഇന്ത്യയുള്‍പ്പെടെ 37 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ ക്വാറന്‍റീന്‍ വേണ്ടെന്ന്​ ബ്രിട്ടന്‍. തിങ്കളാഴ്​ച മുതല്‍ ഇത്​ പ്രാബല്യത്തില്‍ വരും. ​രണ്ടു ഡോസ്​ വാക്​സിന്‍ എടുത്താലും നിര്‍ബന്ധിത ക്വാറന്‍റീന്‍ വേണമെന്ന ബ്രിട്ടന്റെ  നിലപാടിനെതിരെ ഇന്ത്യ ശക്​തമായി പ്രതികരിച്ചിരുന്നു.കോവിഷീല്‍ഡോ ബ്രിട്ടന്‍ അംഗീകരിച്ച മറ്റു വാക്​സിനുകളോ രണ്ടു ഡോസും എടുത്ത യാത്രക്കാര്‍ക്ക്​ ക്വാറന്‍റീന്‍ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞതായി ഇന്ത്യയിലെ ബ്രിട്ടീഷ്​ ഹൈകമീഷണര്‍ അറിയിച്ചു.

Related News