Loading ...

Home Gulf

സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം: നാലു തൊഴിലാളികള്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ തകരുകയും ചെയ്തു. ഹൂതികള്‍ തൊടുത്തു വിട്ട ഡ്രോണ്‍ പ്രതിരോധ സേന തകര്‍ത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പതിച്ചിരുന്നു. യമനിലെ സഅദയില്‍ നിന്നാണ് ഡ്രോണ്‍ എത്തിയതെന്നും സിവിലിയന്‍മാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന അറിയിച്ചു. ആക്രമണത്തിന് ശേഷം വിമാനത്താവള പ്രവര്‍ത്തനം സാധാരണ നിലയില്‍ തന്നെ തുടരുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും ഇതേ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികള്‍ മിസൈലുകളും ആയുധ ഡ്രോണുകളും അയച്ചിരുന്നു. സഊദി വ്യോമ പ്രതിരോധ സേനയുടെയും അറബ് സഖ്യ സേനയുടെയും സമയോചിത ഇടപെടല്‍ കാരണം ആക്രമണങ്ങള്‍ക്കെത്തിയ ആയുധങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Related News