Loading ...

Home National

പി.ജി നീറ്റ്​: പുതുക്കിയ പരീക്ഷ രീതി കേന്ദ്രം പിന്‍വലിച്ചു

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തി​യ​തി​നു​ പി​ന്നാ​ലെ നീ​റ്റ്​ പി.​ജി സൂ​പ്പ​ര്‍​സ്​​പെ​ഷാ​ലി​റ്റി പ​രീ​ക്ഷ രീ​തി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന്​ കേ​ന്ദ്രം പി​ന്മാ​റി. നീ​റ്റ്​ പി.​ജി സൂ​പ്പ​ര്‍​സ്​​പെ​ഷാ​ലി​റ്റി പ​രീ​ക്ഷ​യി​ല്‍ 2020- 23 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ മ​ാ​ത്ര​മേ ചോ​ദ്യ​പേ​പ്പ​ര്‍ രീ​തി​യി​ല്‍ മാ​റ്റം വ​രു​ത്തൂ എ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബു​ധ​നാ​ഴ്​​ച സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ന​വം​ബ​ര്‍ 13,14 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക്ക്​ ആ​ഗ​സ്​​റ്റ്​ 31നാ​ണ്​ നാ​ഷ​ന​ല്‍ ബോ​ര്‍​ഡ്​ ഓ​ഫ്​ എ​ക്​​സാ​മി​നേ​ഷ​ന്‍ ചോ​ദ്യ​പേ​പ്പ​ര്‍ രീ​തി മാ​റു​മെ​ന്ന്​ അ​റി​യി​ക്കു​ന്ന​ത്. പ​രീ​ക്ഷ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ ശേ​ഷം അ​വ​സാ​ന നി​മി​ഷം മാ​റ്റം വ​രു​ത്തി​യ​താ​ണ്​ കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

പു​തി​യ രീ​തി അ​ടു​ത്ത വ​ര്‍​ഷം മു​ത​ലാ​ക്കി​യാ​ല്‍ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴു​മോ എ​ന്ന്​ ചോ​ദി​ച്ച കോ​ട​തി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​വും ക​ച്ച​വ​ട​മാ​യി മാ​റി​യെ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നും ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ചൊ​വ്വാ​ഴ്​​ച വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ലേ മാ​റ്റം കൊ​ണ്ടു​വ​രൂ എ​ന്നും ന​ട​ക്കാ​നു​ള്ള പ​രീ​ക്ഷ 2020 ലെ ​രീ​തി​യി​ല്‍ തു​ട​രു​മെ​ന്നും ​ അ​ഡീ​ഷ​ന​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ഐ​ശ്വ​ര്യ ഭാ​ട്ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്. തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച​ത്​ സു​​പ്രീം​കോ​ട​തി സ്വാ​ഗ​തം ചെ​യ്​​തു.

2018, 2020 വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ പ്ര​കാ​രം സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് 60 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ളും ഫീ​ഡ​ര്‍ കോ​ഴ്‌​സു​ക​ളി​ല്‍ നി​ന്ന്​ 40 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ളു​മാ​ണ് ചോ​ദി​ച്ച​ത്. പ​ക​രം എ​ല്ലാ ചോ​ദ്യ​ങ്ങ​ളും ജ​ന​റ​ല്‍ മെ​ഡി​സി​നി​ല്‍ നി​ന്നാ​ക്കാ​നാ​യി​രു​ന്നു കേ​​ന്ദ്ര തീ​രു​മാ​നം.

Related News