Loading ...

Home Education

കെ.എ.എസ് അന്തിമ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്) അന്തിമ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ആദ്യ ബാച്ച്‌ നവംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാവുന്ന തരത്തിലാണ് പി.എസ്.സിയുടെ നടപടി.852 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്. ഐ.എ.എസിന് സമാനമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. വിവിധ ഘട്ടങ്ങളിലുള്ള പ്രവേശന പരീക്ഷകളില്‍ വിജയിച്ചാണ് ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് യോഗ്യത നേടിയത്. അഭിമുഖത്തിന് ശേഷമാണ് അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്. അന്തിമ പട്ടികയില്‍ മൂന്നു സ്ട്രീമുകളിലായ 30 പേരെ വീതമാണ് നിയമിക്കുക. ബാക്കിയുള്ള ഒഴിവിലേക്ക് ആടുത്ത ബാച്ചില്‍ നിന്ന് നിയമനം നടത്തും‍. റാങ്ക് പട്ടികക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്.

Related News