Loading ...

Home Kerala

സംസ്ഥാനത്ത് സിമന്‍റ് വില കുതിക്കുന്നു

കേരളത്തില്‍ സിമന്‍റിന് കമ്ബിക്കും വില വര്‍ധിച്ചു. സിമന്‍റിന് 130 രൂപയിലധികം കൂടിയിട്ടുണ്ട്. കമ്ബിക്ക് 13 രൂപയാണ് കൂടിയത്. രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന്‍റേതടക്കമുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങുകയാണ് കരാറുകാര്‍. ഈ വര്‍ഷം തുടക്കത്തില്‍ 50 കിലോയുള്ള ഒരു ചാക്ക് സിമന്‍റിന് 380 രൂപയായിരുന്നു ചില്ലറ വില. ഫെബ്രുവരി അവസാനം മുതല്‍ കമ്ബനികള്‍ ഘട്ടംഘട്ടമായി വില കൂട്ടുകയായിരുന്നു. മാസങ്ങളോളം 400 രൂപയായിരുന്നു‌ വില. ശനിയാഴ്‌ച മുതലാണ്‌ വിലവര്‍ധന തുടങ്ങിയത്‌.അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ്‌ വില വര്‍ധിപ്പിക്കാന്‍ കാരണം എന്നാണ് കമ്ബനികള്‍ നല്‍കുന്ന വിശദീകരണം.

Related News