Loading ...

Home Kerala

ജനവാസ മേഖലകളിലെ വന്യജീവി ശല്യം അവസാനിപ്പിക്കണം; സഭയില്‍ യോജിച്ച അഭിപ്രായവുമായി ഭരണ- പ്രതിപക്ഷം

തിരുവനന്തപുരം: ജനവാസ മേഖലകളിലെ വന്യജീവി ശല്യം അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ യോജിച്ച അഭിപ്രായവുമായി സര്‍ക്കാരും പ്രതിപക്ഷവും. സര്‍ക്കാരിന് മുന്നില്‍ ശാസ്ത്രീയ പരിഹാരമില്ല. ഫണ്ടിന്റെ അപര്യാപ്തതയുമുണ്ട്. എല്ലാ വന്യമൃഗങ്ങളെയും വെടിവെക്കുക എന്നത് ശാശ്വത പരിഹാരമല്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫാണ് വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ വിവിധ മേഖലകളിലെ വന്യജീവി ആക്രമണങ്ങളുടെ കണക്കുകള്‍ നിരത്തിയായിരുന്നു കൃഷിക്കാരും, വനമേഖലയ്ക്ക് സമീപമുള്ളവരുടെയും ബുദ്ധിമുട്ടുകള്‍ പറഞ്ഞത്.
തന്റെ നിയോജക മണ്ഡലത്തില്‍ മാത്രം പത്ത് പേരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്യജീവി അക്രമത്തില്‍ മരിച്ചു. നടപടികള്‍ പേരിന് മാത്രം. ഇപ്പോള്‍ എണ്ണായിരത്തിലധികം ആനകള്‍ കേരള കാടുകളിലുണ്ട്.

വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് തുല്യ പ്രധാന്യമുണ്ട് മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാം മോട്ടോര്‍ വാഹന ക്ലൈം രീതിയില്‍ പ്രായം, ജോലി എന്നിവ നോക്കി നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷമായി കൃഷി നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കൃഷി നഷ്ടം സമയത്ത് തീര്‍ക്കണം. നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണം. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ പ്രശ്നം പരിഹരിക്കണം. മുഖ്യമന്ത്രി വന-ധന വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വന്യജീവി വിഷയം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് പറഞ്ഞു കൊണ്ടാണ് വനം മന്ത്രി മറുപടി തുടങ്ങിയത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഏകെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ എല്ലാ വന്യജീവിയെയും വെടിവയ്ക്കുക എന്നത് ശാശ്വത പരിഹാരം അല്ല. തോക്ക് ലൈസന്‍സുള്ളവര്‍ക്ക് കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയതോടെ കഴിഞ്ഞ ഒന്നരമാസത്തിനിടെ 504 കാട്ടുപന്നികളെ വെടിവച്ചുകൊന്നത്.

Related News