Loading ...

Home National

യു.പിയില്‍ പശുവിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 9 മരണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബാങ്കിയില്‍ മണല്‍ കയറ്റിവന്ന ട്രക്കും ബസും കൂട്ടിയിടിച്ച്‌ ഒമ്ബത് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും ബറൈചിലേക്ക് പോയ ബസാണ് ബബുറിയില്‍ അപകടത്തില്‍ പെട്ടത്് ബസില്‍ 70 യാത്രക്കാരുണ്ടായിരുന്നു. അലഞ്ഞുനടന്ന ഒരു പശു ബസിനു മുന്നില്‍ പെട്ടതോടെ അതിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചതാണ് അപകടകാരണമെന്ന് എസ്.പി യമുന പ്രസാദ് പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Related News