Loading ...

Home National

ലഖിംപുര്‍ സംഘര്‍ഷം; യു.പി സര്‍ക്കാരിനോട് തത്സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യുഡല്‍ഹി: ലഖിംപുര്‍ സംഭവത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം. നാളെതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആരൊക്കെയാണ് പ്രതികള്‍, ആര്‍ക്കൊക്കെ എതിരെ കേസെടുത്തിട്ടുണ്ട്. ആരൊക്കെ അറസ്റ്റിലായിട്ടുണ്ട് എന്നീ കാര്യങ്ങള്‍ അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സ്വമേധയാ കേസെടുത്തു എന്ന് കോടതി രജിസ്ട്രി രേഖപ്പെടുത്തിയത് ആശയവിനിമയത്തിലെ പിഴവ് കൊണ്ടാണ്. രണ്ട് അഭിഭാഷകര്‍ കോടതിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. അവ പൊതുതാല്‍പര്യ ഹര്‍ജിയായി ലിസ്റ്റ് ചെയ്യാനാണ് രജിസ്ട്രിയോട് നിര്‍ദേശിച്ചിരുന്നതെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. ഈ മാസം മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും ഒരു പ്രദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം ഒമ്ബത് പേരാണ് കൊല്ലപ്പെട്ടത്.

Related News