Loading ...

Home International

കാബൂളിലെ പ്രധാന സിഖ് ആരാധനാ കേന്ദ്രം തകര്‍ത്ത് താലിബാന്‍, വിശുദ്ധ ഗ്രന്ഥം നശിപ്പിച്ചു

കാബൂള്‍ : കാവല്‍ക്കാരെ കെട്ടിയിട്ട ശേഷം അഫ്ഗാനിസ്ഥാനിലെ പ്രധാന സിഖ് ആരാധനാ കേന്ദ്രമായ കര്‍തേ പര്‍വന്‍ ഗുരുദ്വാര താലിബാന്‍ സംഘം ആക്രമിച്ച്‌ നശിപ്പിച്ചു. വിശുദ്ധ ഗ്രന്ഥം അടക്കമുള്ളവ നശിപ്പിച്ചു. ഗുരുനാനാക് സന്ദര്‍ശിച്ചിട്ടുള്ളതാണ് ഈ ഗുരുദ്വാര. താലിബാന്‍ ഭരണമേറ്റെടുത്തതോടെ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണം വ്യാപകമായിട്ടുണ്ട്. താലിബാന്‍ അധികാരം പിടിച്ച ശേഷം രാജ്യത്തെ സിഖ്, ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങള്‍ കാബൂള്‍ നഗരത്തിന്റെ വടക്കുള്ള ഈ ഗുരുദ്വാരയിലാണ് അഭയം തേടിയിരുന്നത്. ഇവിടുത്തെ സിസിടിവി ക്യാമറകളും തകര്‍ത്തു.

Related News