Loading ...

Home International

ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് മക്മില്ലനും 2021 ലെ രസതന്ത്ര നൊബേല്‍

സ്റ്റോക്ക്ഹോം: രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ വികസിപ്പിച്ചെടുത്ത രണ്ടു ഗവേഷകര്‍ക്കാണ് 2021 ലെ രസതന്ത്ര നൊബേല്‍.ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്മില്ലന്‍ എന്നിവര്‍.സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) പങ്കിടും.അസിമെട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍ വികസിപ്പിച്ചതിനാണ് ഇരുവര്‍ക്കും നൊബേല്‍ പുരസ്‌കാരം നല്‍കുന്നത്. à´¤à´¨àµà´®à´¾à´¤àµà´°à´•à´³àµ† സൃഷ്ടിക്കുക എന്നത് ഒരു കലയാണ്, വളരെ പ്രയാസമേറിയ ഒന്ന്. തന്മാത്രാനിര്‍മാണത്തിന് 'ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍' എന്ന സൂക്ഷ്മതയേറിയ പുതിയ 'ആയുധം' വികസിപ്പിച്ചവരാണ് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ ജേതാക്കള്‍.1968 ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച ലിസ്റ്റ് മാക്‌സ് ഗോഥെ യൂനിവാഴ്‌സിറ്റിയില്‍നിന്നാണ് പി.എച്ച്‌.à´¡à´¿ നേടിയത്. ഇപ്പോള്‍ മാകസ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.ഡേവിഡ് മാക്മില്ലന്‍ 1968 ല്‍ യു.കെയിലെ ബെല്‍ഷെല്ലിലാണ് ജനിച്ചത്. നിലവില്‍ പ്രെന്‍സിട്ടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്. യു.എസിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലാണ് പി.എച്ച്‌.à´¡à´¿ പൂര്‍ത്തിയാക്കിയത്.

Related News