Loading ...

Home International

താലിബാനുമായി യു.എന്‍ചര്‍ച്ച; അഫ്ഗാന്‍ ജനതയ്‌ക്ക് സഹായങ്ങൾ നൽകാൻ ധാരണ

കാബൂള്‍: താലിബാനിലെ മന്ത്രിസഭാംഗവുമായി കൂടിക്കാഴ്ച നടത്തി യുഎന്‍ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ്. അഫ്ഗാനിസ്താനിലെ നിലവിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ ഇരുകൂട്ടരും ചര്‍ച്ച നടത്തിയതായാണ് വിവരം. സ്ഥിരതയുള്ള അഫ്ഗാനിസ്താന് വേണ്ടി, രാജ്യത്തെ ജനതയെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്താന്‍ ആണ് ഇത് സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തത്. ' അഫ്ഗാനിസ്താനിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി രാജ്യത്ത് സ്ഥിരത കൈവരിക്കാനുള്ള എല്ലാ സഹായവും താലിബാന് ഉണ്ടാകുമെന്നും' ട്വീറ്റില്‍ പറയുന്നു.

താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുന്‍പ് ലിയോണ്‍സും മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്‍ അധികാരത്തിലേറിയതോടെ രാജ്യത്തെ അവസ്ഥ കൂടുതല്‍ മോശമായി. അഫ്ഗാന്‍ ജനത അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, സമൂഹത്തിലെ വലിയ ഏറ്റുമുട്ടലുകള്‍ക്ക് നിലവിലെ അന്തരീക്ഷം കാരണമായേക്കാമെന്നും യുഎന്‍ ഫോറിന്‍ പോളിസി മേധാവി ജോസഫ് ബോറല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിന് പുറമെ അന്താരാഷ്‌ട്ര സുരക്ഷയ്‌ക്കും ഇത് വലിയ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related News