Loading ...

Home Kerala

കേരളത്തില്‍ വൈദ്യുതിക്ഷാമം; ഉപയോഗം സ്വയം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കല്‍ക്കരിക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തും വൈദ്യുതിക്ഷാമം. കേന്ദ്ര നിലയങ്ങളില്‍നിന്ന് കിട്ടുന്ന വൈദ്യുതി കുറഞ്ഞതിനാല്‍ ഉപയോഗം സ്വയം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. നിര്‍ദേശിച്ചു. വ്യാഴാഴ്ചവരെ ക്ഷാമം തുടരും.വൈകുന്നേരം 6.30 മുതല്‍ രാത്രി 11 വരെ വൈദ്യുതി കൂടുതല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഈ സമയത്ത് വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 20 രൂപവരെ നല്‍കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.

Related News