Loading ...

Home Kerala

അധ്യാപക നിയമനം ശരിവെച്ച്‌ ഹൈക്കോടതി; സംവരണ രീതിയില്‍ തെറ്റില്ല

എറണാകുളം: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ശരിവെച്ചു.സര്‍ക്കാരും സര്‍വകലാശാലയും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സംവരണം കണക്കാക്കിയ രീതിയില്‍ തെറ്റില്ല. തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിള്‍ ബഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്. സര്‍വ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകള്‍ക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിള്‍ ബ‌ഞ്ചിന്റെ നിലപാട്.

Related News