Loading ...

Home Gulf

ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഭാഗികമായി നീക്കി സൗദി

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ ഭാഗിക ഇളവുമായി സൗദി അറേബ്യ. ഇന്ത്യയിലേക്കുള‌ള സൗദി പൗരന്മാരുടെ യാത്രാവിലക്കിനാണ് ഇളവ് നല്‍കിയത്. ചികിത്സയ്‌ക്കായോ ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നോ അത്തരം അടിയന്തര സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതിയോടെ യാത്രചെയ്യാം.ഘട്ടംഘട്ടമായി കൊവിഡ് നിയന്ത്രണം നീക്കുന്നതിനെ തുടര്‍ന്നാണ് നടപടി. സൗദി ആഭ്യന്തരമന്ത്രാലയമാണ് നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ പ്ളാ‌റ്റ്ഫോം അബ്‌ഷീര്‍ വഴി അപേക്ഷ സമ‌ര്‍പ്പിക്കാം. രാജ്യത്തും അയല്‍രാജ്യങ്ങളിലും കൊവിഡ് എണ്ണം കുറഞ്ഞതും ഫലപ്രദമായ വാക്‌സിനേഷനുമാണ് ഇപ്പോള്‍ ഇളവ് അനുവദിക്കാന്‍ കാരണം.

Related News