Loading ...

Home National

പാന്‍ഡോറ രേഖകളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹി: പാന്‍ഡോറ രേഖകളില്‍ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവിക്കും മകനും സീഷെല്‍സില്‍ നിക്ഷേപം എന്നാണ് ഇപ്പോള്‍ ഒടുവിലത്തെ വെളിപ്പെടുത്തല്‍. രാകേഷ് കുമാര്‍ ലൂംമ്ബയും മകന്‍ രാഹുല്‍ ലൂംമ്ബയും 2016 ല്‍ സീഷെല്‍സില്‍ റാറിന്റ് പാട്നേഴ്സ് ലിമിറ്റഡ് കമ്ബനി രജിസ്റ്റര്‍ ചെയ്തു. യുകെയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച്‌ കമ്ബനിയുടെ ഒരു ബില്യണ്‍ ഡോളര്‍ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. ലണ്ടനിലെ വസതി മെഡ് വെല്‍ എസ്റ്റേറ്റ്സ് ലിമറ്റഡിന്റേതാണെന്ന അവകാശവാദവും വ്യാജമാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ മെഡ് വെല്‍ എസ്റ്റേറ്റ്സ് ലിമിറ്റഡിന്റെ ഉടമയും പ്രമോദ് മിത്തല്‍ തന്നെയാണ്. ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍ക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് ടീം ഉടമകളിലൊരാളായ ഗൗരവ് ബര്‍മ്മനും രാജസ്ഥാന്‍ റോയല്‍സ് ഉടമകളില്‍ ഒരാളായ സുരേഷ് ചെല്ലാരത്തിനും ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോഡിയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .

Related News