Loading ...

Home Kerala

കെഎസ്‌ആര്‍ടിസി ഓഫിസില്‍ ഓപ്പറേഷനല്‍ കണ്‍ട്രോള്‍ സെന്റര്‍ ആരംഭിക്കുന്നു

കോഴിക്കോട് : കസ്റ്റമര്‍ റിലേഷന്‍സ്, തകരാറിലായ സര്‍വീസുകളുടെ കൈകാര്യം, റൂട്ടുകളുടെ അവലോകനം എന്നിവ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കെഎസ്‌ആര്‍ടിസി ചീഫ് ഓഫിസില്‍ ഓപ്പറേഷനല്‍ കണ്‍ട്രോള്‍ സെന്റര്‍ ആരംഭിക്കുന്നു . നിലവിലെ ജീവനക്കാരില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് കണ്‍ട്രോള്‍ സെന്ററിലേക്ക് നിയമിക്കപ്പെട്ടത്.

യാത്രക്കാരുടെ പരാതികളും ആവശ്യങ്ങളും കേട്ട് വേണ്ട നടപടി എടുക്കുക, സര്‍വീസ് ബ്രേക്ക്ഡൗണ്‍ വന്നാല്‍ പകരം സംവിധാനങ്ങള്‍ക്ക് സഹായമെത്തിക്കുക, ഓരോ റൂട്ടിലെയും വരുമാനവും ചെലവുമനുസരിച്ച്‌ പുതിയ റൂട്ടുകളുടെ സാധ്യത അവലോകനം ചെയ്യുക തുടങ്ങിയവയാണ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനമേഖല. ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പര്യവും വിദ്യാഭ്യാസ യോഗ്യതയുമുള്ള ജീവനക്കാരില്‍നിന്ന് കെഎസ്‌ആര്‍ടിസി താല്‍പര്യപത്രവും ക്ഷണിച്ചിരുന്നു. 24 പേരെയാണ് തിരഞ്ഞെടുത്തത്.

നിലവില്‍ കണ്ടക്ടര്‍മാരായി ജോലി ചെയ്തുവരുന്നവരാണ് അധികവും. ഇവരില്‍ 6 പേരാണ് കസ്റ്റമര്‍ റിലേഷന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുക. 4 പേര്‍ ബിരുദാനന്തര ബിരുദക്കാരാണ്. 2 പേര്‍ കംപ്യൂട്ടര്‍ ബിരുദാനന്തര ഡിപ്ലോമയുമുള്ളവരാണ്.നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട 24 പേരില്‍ 6 പേര്‍ എംസിഎ പൂര്‍ത്തിയാക്കിയവരാണ്. ഒരാള്‍ എംടെക് ബിരുദധാരിയും 3 പേര്‍ ബിടെക് കഴിഞ്ഞവരുമാണ്. കണ്‍ട്രോള്‍ സെന്റര്‍ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുക. നാളെ ജോലിയില്‍ പ്രവേശിക്കാനാണ് ജീവനക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

Related News