Loading ...

Home National

നേപ്പാളുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി :നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാഗമായി ഡയറകര്‍ ജനറല്‍ സീമ ബാലിന്റെയും നേപ്പാള്‍ സായുധസേന ഇന്‍സ്‌പെക്ടര്‍ ജനറലിന്റെയും നേതൃത്വത്തിലുള്ള വാര്‍ഷിക ഏകോപന യോഗത്തിന് ഇന്ന് തുടക്കമാവും. അഞ്ചാമത് വാര്‍ഷിക ഏകോപന യോഗം ഒക്ടോബര്‍ 5 മുതല്‍ 7 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങളില്‍ ഇരു രാജ്യങ്ങളുടേയും സേനകള്‍ തമ്മില്‍ ചര്‍ച്ച നടത്തും. സുരക്ഷാ സേനകള്‍ തമ്മില്‍ മികച്ച ഏകോപനം സാധ്യമാക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്യും. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ സംയുക്തമായി തടയുന്നതിനുളള പദ്ധതികളും കുറ്റവാളികളുടെ വിവരങ്ങള്‍ യഥാസമയം പങ്കിടുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഡയറകര്‍ ജനറല്‍ സീമ ബാല്‍ വ്യക്തമാക്കി. ഡിജി കുമാര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പന്ത്രണ്ട് അംഗ എസ്‌എസ്ബി സംഘവും ഐജി ശൈലേന്ദ്ര ഖാനയുടെ നേതൃത്വത്തിലുള്ള നേപ്പാളിന്റെ ഒന്‍പതംഗ എപിഎഫ് സംഘവും ചര്‍ച്ചയില്‍ പങ്കെടുക്കും.

Related News