Loading ...

Home National

കാഠ്മണ്ഡു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തിലാണ് അപകടം സംഭിച്ചത്. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വിസ് നടത്തുന്ന ശ്രീ എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. അപകടത്തില്‍ ജീവഹാനിയോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകട ശേഷവും വിമാനത്താവളം പ്രവര്‍ത്തനക്ഷമായി തുടരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News