Loading ...

Home International

ചൈനയുടെ അധിനിവേശം മലേഷ്യന്‍ കടലിലും; പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഭരണകൂടം

ക്വാലാലംപൂര്‍: മലേഷ്യന്‍ ഭരണകൂടവും ചൈനയെക്കൊണ്ട് പൊറുതിമുട്ടുന്നു. തെക്കന്‍ ചൈനാ കടലിലെ അധിനിവേശത്തിന്റെ ഭാഗമായിട്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് സേനകള്‍ മലേഷ്യന്‍ തീരത്ത് അതിക്രമിച്ച്‌ കടന്നത്. ചൈനീസ് കപ്പലുകള്‍ അനുവാദമില്ലാതെ പ്രവേശിച്ചതോടെ മലേഷ്യ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ചൈനീസ് കപ്പലുകള്‍ മലേഷ്യന്‍ തീരത്തോടടുത്ത് നിരന്തമായി നങ്കൂരമിടുകയാണ്.കിഴക്കന്‍ മേഖലയിലെ സാഭാ, സാരാവാക് മേഖലയ്‌ക്ക് സമീപമാണ് ചൈനീസ് കപ്പലുകലുകളുടെ പ്രകോപനം. നിരീക്ഷണകപ്പലുകളടക്കം മലേഷ്യന്‍ തീരത്ത് എത്തിയത് തികഞ്ഞ ധാര്‍ ഷ്ട്യവും അന്താരാഷ്‌ട്ര നിയമലംഘനവുമാണെന്ന് മലേഷ്യ വ്യക്തമാക്കി. തങ്ങളെന്നും സമുദ്രമേഖലയിലെ അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കുന്നവരാണ്. അതേ സമയം തങ്ങളുടെ അതിര്‍ത്തികടക്കാതിരിക്കാനുളള മാന്യത ഏവരും കാണിക്കണം. മലേഷ്യയുടെ പ്രതികരണത്തിനെതിരെ ചൈനീസ് എംബസിയുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞവര്‍ഷം മലേഷ്യയുടെ വാണിജ്യപാതയില്‍ യാതൊരു അനുവാദവുമില്ലാതെ ഒരു മാസമാണ് ചൈനീസ് കപ്പല്‍ നങ്കൂരമിട്ടത്. തെക്കന്‍ ചൈനാ കടലിലൂടെ ആര് യാത്രചെയ്താലും വരുമാനം തങ്ങള്‍ക്കെന്ന തന്ത്രമാണ് ചൈന പയറ്റുന്നത്. മലേഷ്യ, ബ്രൂണേ, ഫിലിപ്പീന്‍സ്, തായ്വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് നിരന്തരം ചൈനയുടെ ഭീഷണി അനുഭവിക്കുന്നത്.

Related News