Loading ...

Home National

സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ ജോ​ലി നേ​ടാ​ന്‍ വ്യാ​ജ​രേ​ഖ; ആ​സാ​മി​ല്‍ 36 പേ​ര്‍​ക്കെ​തി​രെ കേസ്

ഗു​വാ​ഹ​ത്തി: ആ​സാ​മി​ല്‍ വ്യാ​ജ രേ​ഖ സ​മ​ര്‍​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ ജോ​ലി നേ​ടി​യ 36 അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ കേ​സ്. ആ​സാം പോ​ലീ​സി​ലെ ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് (സി​ഐ​ഡി)​ആ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മാ​ന്ത ബി​ശ്വ ശ​ര്‍​മ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.

ആ​സാ​മി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക ജോ​ലി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ടി​ഇ​ടി(​ടീ​ച്ചേ​ഴ്സ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലാ​ണ് ഇ​വ​ര്‍ തി​രി​മ​റി ന​ട​ത്തി​യ​ത്. കു​റ്റ​ക്കാ​രെ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​വ​രെ സി​ഐ​ഡി ഹെ​ഡ്ക്വാ​ട്ടേ​ഴ്‌​സി​ല്‍ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഇ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News