Loading ...

Home International

ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. ആണവ ശേഷി വികസിപ്പിക്കുന്നതില്‍ ടെഹ്റാന്‍ നടത്തിയ 'ആശങ്കാജനകമായ' പുരോഗതി ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു. വിയന്നയില്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നവംബര്‍ ആദ്യം പുതിയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും വാഷിംഗ്ടണില്‍ യുഎസ്, ഇസ്രായേല്‍ ദേശീയ സുരക്ഷാ ടീമുകള്‍ തമ്മിലുള്ള ചര്‍ച്ചയുടെ കേന്ദ്രമായിരിക്കും ഇറാന്റെ ആണവ പ്രവര്‍ത്തന വിഷയം. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി നയതന്ത്രപരമായി സംഘര്‍ഷം പരിഹരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ആളാണ് പ്രസിഡന്റ് ജോ ബൈഡന്‍. ആണവായുമല്ല, ഊര്‍ജ്ജ വ്യവസായമാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നാണ് ഇറാന്‍ നിലപാട്. ഇസ്രായേലിന്റെ സംശയം ഉണ്ടെങ്കിലും ചര്‍ച്ചകള്‍ വഴി ഇറാനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഒഫീഷ്യല്‍ സൂചിപ്പിച്ചു.

Related News