Loading ...

Home International

ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് പൊതുയിടങ്ങളില്‍ പ്രവേശനം നിഷേധിച്ച്‌ ഇസ്രയേല്‍

ജറൂസലം:ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് പൊതുയിടങ്ങളില്‍ പ്രവേശനം നിഷേധിച്ച്‌ ഇസ്രയേല്‍.ഇതോടെ വരും ദിവസങ്ങളില്‍ ഏകദേശം 20 ലക്ഷം പേരുടെ വാക്സിന്‍ പാസ്സ്പോര്‍ട്ട് അസാധുവാകുമെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ് പാസ്സ്പോര്‍ട്ടില്‍ മൂന്നാം ഡോസ് നിര്‍ബന്ധമാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ് ഇതോടെ ഇസ്രയേല്‍. ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ജിംനേഷ്യം, സാംസ്‌കാരിക പരിപാടികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുവാന്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാണെന്നിരിക്കെ ഇനി മുതല്‍ പാസ്സ്പോര്‍ട്ടിനായി ആളുകള്‍ക്ക് വാക്സിന്റെ മൂന്നാം ഡോസും എടുക്കേണ്ടതായി വരും. ഇതിനെതിരെ ഇസ്രയേലില്‍ പലയിടങ്ങളിലും പ്രക്ഷോഭണങ്ങളും നടക്കുന്നുണ്ട്. നിര്‍ബന്ധപൂര്‍വ്വമായ വാക്സിനേഷന്‍ എന്നാണ് വിമര്‍ശകര്‍ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

Related News