Loading ...

Home cinema

നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി: വിനോദ നികുതിയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. വൈദ്യുതി ബില്ലിലും ഇളവ് നല്‍കണം. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.നികുതി ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. തിയറ്റര്‍ ഉടമകള്‍ കടക്കെണിയിലാണ്. വകുപ്പ് മന്ത്രിയുടെ വാക്കില്‍ പൂര്‍ണ വിശ്വാസമില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Related News