Loading ...

Home International

അതിര്‍ത്തി സംരക്ഷണത്തിനായി ചാവേര്‍ സേനയെ അണിനിരത്തുമെന്ന് താലിബാന്‍

കാബൂള്‍ : അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാനമായ അതിര്‍ത്തികളില്‍ ചാവേര്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി താലിബാന്‍ നേതൃത്വം. താജിക്കിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയായ ബദാഖ്ഷനിലാണ് ചാവേര്‍ സേനയെ വിന്യസിക്കുക. പ്രവിശ്യയുടെ വടക്ക്കിഴക്കന്‍ പ്രദേശത്താണ് ചാവേര്‍ സൈന്യത്തെ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണറായ മുല്ല നിസാര്‍ അഹമ്മദ് അഹ്മദി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലഷ്‌കര്‍ ഇ മന്‍സൂരിയെന്നാണ് ഈ ചാവേര്‍ സഖ്യം അറിയപ്പെടുന്നത്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സുരക്ഷാ സേനയോട് പൊരുതാന്‍ താലിബാന്‍ തയ്യാറാക്കിയ അതേ ചാവേര്‍ സംഘം തന്നെയാണ് മന്‍സൂരി ആര്‍മ്മിയായി വിന്യസിക്കപ്പെടുകയെന്ന് മുല്ല നിസാര്‍ അറിയിച്ചു.

ഇവര്‍ ശരീരത്തില്‍ മാരക സ്‌ഫോടന ശേഷിയുള്ള വെയ്സ്റ്റ്‌കോട്ടുകളാണ് ധരിക്കുന്നത്. താജിക്കിസ്ഥാനും അഫ്ഗാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവിശ്യയില്‍ വിവിധ തീവ്രവാദ സംഘടനകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചാവേര്‍ സേനയെ വിന്യസിക്കാനുള്ള താലിബാന്‍ നീക്കം. അഫ്ഗാന്‍ ലഷ്‌കര്‍ഇമന്‍സൂരിയോടൊപ്പം ബദ്രി 1313 എന്ന് നാമകരണം ചെയ്ത മറ്റൊരു ബറ്റാലിയനും താലിബാന്‍ രൂപം നല്‍കിയിട്ടുണ്ട്. അതേ സമയം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു സേനയെ കൂടി താലിബാന്‍ വിന്യസിച്ചിട്ടുണ്ട്. ഈ സേനയിലും ചാവേര്‍ സൈന്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് താലിബാന്‍ അറിയിച്ചു.

Related News