Loading ...

Home International

ലോക ബഹിരാകാശ വാരം; ഈ വര്‍ഷത്തെ വിഷയം 'ബഹിരാകാശത്തെ സ്ത്രീകള്‍'

ബഹിരാകാശം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ്. അതുകൊണ്ടു തന്നെ എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലു മുതല്‍ 10 വരെ ലോകം ബഹിരാകാശ വാരമായാണ് ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ പുരോഗതിക്ക് സഹായകമായ ശാസ്ത്ര -സാ3ങ്കേതിക മുന്നേറ്റങ്ങളുടെ ആഘോഷത്തിനായാണ് ലോക ബഹിരാകാശ വാരം സമര്‍പ്പിച്ചിരിക്കുന്നത്. 'ബഹിരാകാശത്തെ സ്ത്രീകള്‍' എന്നതാണ് 2021 -ലെ ലോക ബഹിരാകാശ വാരത്തിന്റെ വിഷയം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

'ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപഗ്രഹങ്ങള്‍' എന്നതായിരുന്നു 2020 ലെ ബഹിരാകാശ വാരത്തിന്റെ വിഷയം.

ലോക ബഹിരാകാശ വാരം : ചരിത്രം
യുഎന്‍ 1999 മുതല്‍ പ്രഖ്യാപിച്ച ആഘോഷമാണ് ലോക ബഹിരാകാശ വാരം. ഇത് ഭൂമിയിലെ ഏറ്റവും വലിയ ബഹിരാകാശ പരിപാടിയായി കണക്കാക്കപ്പെടുന്നു.

ഈ മഹത്തായ പരിപാടി ചരിത്രത്തിലെ രണ്ട് സുപ്രധാന സന്ദര്‍ഭങ്ങളെ ആദരിക്കുന്നതിനും കൂടിയായാണ് തിരഞ്ഞെടുത്തിരിക്കുന്നത്
1. ബഹിരാകാശ പര്യവേഷണത്തിനായി 1957ല്‍, മനുഷ്യനിര്‍മ്മിതമായ ആദ്യ ഭൗമ ഉപഗ്രഹമായ സ്പുട്നിക് ഒക്ടോബര്‍ നാലിനാണ് വിക്ഷേപിച്ചത്.
2. 1967ല്‍ ഒക്ടോബര്‍ 4 ന് ഒരു കരാര്‍ ഒപ്പിട്ടു.

ചന്ദ്രനും മറ്റ് ബഹിരാകാശ വസ്തുക്കളും ഉള്‍പ്പെടെ, ബഹിരാകാശത്തെ പര്യവേക്ഷണത്തിലും സമാധാനപരമായ ഉപയോഗത്തിലും സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തത്വങ്ങള്‍ സംബന്ധിച്ച ഉടമ്ബടി എന്നാണ് ഇതിനെ വിളിക്കുന്നത്.

എല്ലാ വര്‍ഷവും ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. 2020 ല്‍, ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നതിനായി 60 ലധികം രാജ്യങ്ങളില്‍ ഏകദേശം 6,500 പരിപാടികള്‍ സംഘടിപ്പിച്ചു. ഈ വര്‍ഷം 90 രാജ്യങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.

Related News