Loading ...

Home International

പാക്ക് - ഇറാന്‍ അതിര്‍ത്തി തുറന്നു, ജനങ്ങള്‍ക്ക് ആശ്വാസം

ബലൂചിസ്ഥാന്‍: പാകിസ്താന്‍ - ഇറാന്‍ തഫ്താന്‍ അതിര്‍ത്തിയിലെ കാല്‍നടയാത്രാ നിരോധനം ഇറാന്‍ അധികൃതര്‍ ഞായറാഴ്ച നീക്കം ചെയ്തു. ഇതോടെ പാകിസ്താന്‍ ബിസിനസുകാരും വിദ്യാര്‍ത്ഥികളും ട്രക്ക് ഡ്രൈവര്‍മാരും ഇറാനിലേക്ക് യാത്ര ചെയ്തു. പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) തഫ്താന്‍ അതിര്‍ത്തിയില്‍ പതിവ് ഇമിഗ്രെഷന്‍ നടപടികള്‍ ആരംഭിച്ചു. പാക് പൗരന്മാരെ ഇറാനിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജൂണ്‍ 29 മുതല്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ച കാരണം ഇറാനില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ പാകിസ്താന്‍-ഇറാന്‍ വ്യാപാര ഗതാഗതം തുടര്‍ന്ന് പോന്നു. ഇറാനിയന്‍ പൗരന്മാര്‍ക്ക് പാകിസ്ഥാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നു. ടൂറിസ്റ്റ് അല്ലെങ്കില്‍ തീര്‍ത്ഥാടന വിസയില്‍ ഇറാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പാകിസ്താന്‍ പൗരന്മാര്‍ പക്ഷെ കാത്തിരിക്കണം

Related News