Loading ...

Home International

അല്‍ജീരിയ ഫ്രഞ്ച്​ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചു

അല്‍ജിയേഴ്​സ്​: ആഭ്യന്തര കാര്യങ്ങളില്‍ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണ്‍ ഇടപെട്ടുവെന്നാരോപിച്ച്‌​ അല്‍ജീരിയ ഫ്രഞ്ച്​ അംബാസഡറെ തിരിച്ചുവിളിച്ചു. ഫ്രഞ്ച്​ സൈനിക വിമാനങ്ങള്‍ പ്രവേശിക്കുന്നത്​ തടയാന്‍ വ്യോമമേഖലയും അല്‍ജീരിയ അടച്ചിരുന്നു.ഫ്രഞ്ച്​ വിമാനങ്ങള്‍ അല്‍ജീരിയന്‍ ആകാശത്തിലൂടെയാണ്​ സാധാരണ സഞ്ചരിക്കാറുള്ളത്​. അല്‍ജീരിയ, മൊറോക്കോ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്​ അനുവദിച്ചിരുന്ന വിസ വെട്ടിക്കുറച്ചതിനു പിന്നാലെയാണ്​ നടപടി. കഴിഞ്ഞാഴ്​ച അല്‍ജീരിയന്‍ വംശജരുമായി നടത്തിയ കൂടിക്കാഴ്​ചയില്‍ അവിടത്തെ ഭരണത്തെ വിമര്‍ശിച്ച്‌​ മാക്രോണ്‍ സംസാരിച്ചിരുന്നു. രാഷ്​ട്രീയ-സൈനിക സംവിധാനമാണ്​ അല്‍ജീരിയയില്‍ നിലവിലുള്ളതെന്നും ആ രാജ്യ​ത്തി​െന്‍റ ഔദ്യോഗിക ചരിത്രം തിരുത്തിയെഴുതണമെന്നും രേഖപ്പെടുത്തിയ പലതും സത്യമല്ലെന്നുമായിരുന്നു പ്രസിഡന്‍റി​െന്‍റ വാക്കുകളെന്ന്​ ഫ്രഞ്ച്​ പത്രങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

Related News