Loading ...

Home Europe

അനിത പുല്ലായിൽ ലോക കേരള സഭ പ്രതിനിധി

ജെനോവ: പ്രവാസി മലയാളി ഫെഡറേഷൻ വനിതാവിഭാഗം ഗ്ലോബൽ കണ്‍വീനർ അനിത പുല്ലായിൽ ലോക കേരള സഭയിൽ ഇറ്റലിയെ പ്രതിനിധീകരിക്കും. 

2018 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസി മലയാളികൾക്ക് പുറമേ എംഎൽഎമാർ, എംപിമാർ എന്നിവരും ഇതിൽ അംഗങ്ങൾ ആയിരിക്കും.

ലോക വ്യാപകമായി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി നടത്തപ്പെടുന്ന സമ്മേളനത്തിൽ വനിതകളായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ശ്രമിക്കുമെന്ന് അനിത പറഞ്ഞു. 

ലോക വ്യാപകമായി 48 രാജ്യങ്ങളിൽ യൂണിറ്റുകൾ ഉള്ള പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധികളെ സമ്മേളനത്തിലേക്ക് തെരഞ്ഞെടുത്തത് സംഘടനയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ പറഞ്ഞു.

Related News