Loading ...

Home National

ല​ഖിം​പു​ര്‍ വി​ഷ​യം; അ​ഖി​ലേ​ഷ് യാ​ദ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ല​ക്‌​നോ​വി​ലെ വ​സ​തി​യു​ടെ മു​ന്‍​പി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ഖിം​പു​രി​ലേ​ക്ക് പോ​കാ​നി​രു​ന്ന അ​ഖി​ലേ​ഷി​നെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം നി​ല​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

കൂ​ടാ​തെ ല​ക്‌​നോ​വി​ല്‍ പോ​ലീ​സും സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സ് വാ​ഹ​ന​വും ക​ത്തി​ച്ചു. അ​തേ​സ​മ​യം, അ​ഖി​ലേ​ഷി​നൊ​പ്പം നി​ര​വ​ധി ബി​എ​സ്പി നേ​താ​ക്ക​ളെ​യും പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്ഥി​തി മെ​ച്ച​പ്പെ​ടാ​തെ നേ​താ​ക്ക​ളെ ല​ഖിം​പു​രി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.

Related News