Loading ...

Home National

ബി​ജെ​പി​യെ ഞെ​ട്ടി​ച്ച്‌ വീ​ണ്ടും മ​മ​ത; ഭ​വാ​നി​പു​രി​ല്‍ ഉ​ജ്വ​ല ജ​യം

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭ​വാ​നി​പു​രി​ല്‍ ന​ട​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​മ​ത ബാ​ന​ര്‍​ജി​ക്ക് വ​ന്‍ വി​ജ​യം. 58,389 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​മ​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് മ​മ​ത​യ്ക്ക് ല​ഭി​ച്ച​ത്. ‌

ഭ​വാ​നി​പൂ​രി​ല്‍​നി​ന്നും ജ​ന​വി​ധി തേ​ടി​യ മ​മ​ത ബാ​ന​ര്‍​ജി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ല്‍ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. 24,396 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ടി​ബ്രെ​വാ​ളി​ന് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, സം​സ​ര്‍​ഗ​ഞ്ച്, ജാം​ഗി​പു​ര്‍ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ലാ​ണ് മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ടാ​ണ് മ​മ​ത തോ​റ്റ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ന്‍ ബി​ജെ​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മ​ര്‍​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ങ്ങി​യ​ത്.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ഭ​വാ​നി​പു​ര്‍. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സൊ​വെ​ന്‍​ദേ​ബ് ച​തോ​പ​ധ്യ​യ​യാ​ണ് വി​ജ​യി​ച്ച​ത്. മ​മ​ത​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ വേ​ണ്ടി സൊ​വെ​ന്‍​ദേ​ബ് രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related News