Loading ...

Home Gulf

മസ്‌കറ്റിൽ ആഞ്ഞടിച്ച് ഷഹീന്‍ ചുഴലിക്കാറ്റ്

മസ്​കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിന്​ മുന്നോടിയായി വാഹനയാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി സുല്‍ത്താന്‍ ഖാബൂസ്​ സ്​ട്രീറ്റ്​ ഭാഗികമായി അടച്ചു.വെള്ളം കയറുന്ന വീടുകളിലെ ആളുകള്‍ അഭയ ​കേന്ദ്രങ്ങളിലേക്ക്​ മാറണമെന്ന്​ അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമകാന്‍ സാധ്യതയുണ്ടെന്ന്​ മേജര്‍ മുന്നറിയിപ്പ്​ നല്‍കി.

അതേസമയം മഴ ഞായറാഴ്​ച അര്‍ധ രാത്രിവരെ തുടരാന്‍ സാധ്യത​യുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ്​ മസ്​കത്തില്‍നിന്ന്​ 60 കിലോമിറ്റര്‍ മാത്രം അകലെയാണ്​ ഇപ്പോഴുള്ളത്​​. ​തീരത്ത്​ ​135 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച്‌​ വീശിയേക്കുമെന്ന്​ മേജര്‍ മുഹമ്മദ്​ ബിന്‍ സാലം അല്‍ ഹാഷിമി അറിയിച്ചു.

Related News