Loading ...

Home International

ലോകത്ത് കോവിഡ് കുറയുന്നു; ലോകാരോ​ഗ്യ സംഘടന

ആ​ഗോളതലത്തില് കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുറയുന്നത് തുടരുന്നതായി ലോകാരോ​ഗ്യ സംഘടന. സെപ്തംബര് -20 മുതല് 26 വരെ 33 ലക്ഷത്തിലധികം പുതിയ രോ​ഗികളും 55,000 മരണവും ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുമ്ബത്തെ ആഴ്ചയെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണത്തിലും മരണത്തിലും 10 ശതമാനം കുറവുണ്ടായി. പ്രതിവാര കേസുകളില്‍ ഏറ്റവും വലിയ കുറവ് റിപ്പോര്‍ട്ട് ചെയ്തത് കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലാണ് (17 ശതമാനം). പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ 15 ശതമാനവും അമേരിക്കയുടെ മേഖലയില് 14 ശതമാനവും ആഫ്രിക്കന്‍ മേഖലയില് 12 ശതമാനവും തെക്കുകിഴക്കന്‍ ഏഷ്യ മേഖലയില് 10 ശതമാനവും കുറവുണ്ടായി. അതേസമയം, യൂറോപ്യന്‍ മേഖലയിലെ പ്രതിവാര കേസുകള്‍ മുമ്ബത്തെ ആഴ്ചയിലേതിന് സമാനമായിരുന്നു. മരണനിരക്ക് യൂറോപ്യന്‍, ആഫ്രിക്കന്‍ മേഖലകളിലൊഴികെ എല്ലാ പ്രദേശത്തും 15 ശതമാനത്തിലധികം കുറഞ്ഞു.

Related News