Loading ...

Home National

മഹാത്മാവിന് ഇന്ന് 152-ാം ജന്മവാര്‍ഷികം; ആദരമര്‍പ്പിച്ച്‌ രാജ്യം

 à´‡à´¨àµà´¨àµ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം.രാഷ്ട്ര പിതാവിന് ആദരമര്‍പ്പിച്ച്‌ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കര്‍ à´“à´‚ ബിര്‍ള, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ തുടങ്ങി നിരവധി നേതാക്കള്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി.

സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി എക്കാലത്തെയും വലിയ പ്രതീകമാണ്.നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകള്‍ ചെന്നുതറച്ചത് ഒരു ജനതയുടെ ആത്മാവിലാണ്.കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി.അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.ലളിതമായ ആ ജീവിതത്തില്‍ സത്യം, അഹിംസ, മതേതരത്വം ഇതായിരുന്നു ഗാന്ധിജി.

ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച്‌ പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്.ഒരു ആശയത്തോടും മുഖം തിരിച്ചു നിന്നിട്ടില്ലാത്ത ആ വ്യക്തിത്വത്തെ ഇന്ത്യ ഇപ്പോള്‍ തിരിച്ചറിയുന്നു.
സമകാലിക ഇന്ത്യയില്‍ ഗാന്ധിജിക്ക് ഓരോ ദിവസവും കൂടുതല്‍ വലിപ്പം വെയ്ക്കുന്നത് ഇന്ത്യന്‍ ജനത തിരിച്ചറിയുന്നുണ്ട്.

'ഗാന്ധിജിയുടെ തത്വങ്ങള്‍ ഇന്നും ആഗോള തലത്തില്‍ പ്രസക്തിയുള്ളതും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അത് ശക്തി പകരുന്നതുമാണ്. ബാപ്പുവിനെ ഞാന്‍ നമിക്കുന്നു,' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ സമാധി സ്ഥലത്തെത്തി ആദരമര്‍പ്പിച്ചു, അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും നമ്മെ മുന്നോട്ട് നയിക്കും,' ഓം ബിര്‍ള ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗാന്ധിയും മഹാത്മാവിന് പുഷ്പചക്രം അര്‍പ്പിച്ചു. 'വിദ്വേഷവും അക്രമവും ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ശത്രുക്കളാണ്. സത്യവും അഹിംസയുമാണ് നമ്മെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് പോരാടാനുള്ള ഏറ്റവും നല്ല ആയുധം,' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Related News