Loading ...

Home Gulf

സംയുക്ത ഭവനപദ്ധതി കരാറില്‍ ഒപ്പ് വച്ച്‌ ഇന്ത്യയും സൗദിയും

ജിദ്ദ: ഭവനനിര്‍മാണ രംഗത്ത്​ സംയുക്ത സഹകരണത്തിന് സൗദി അറേബ്യയും ഇന്ത്യയും. സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ​,​ ഭവന മന്ത്രാലയവും ഇന്ത്യന്‍ ഭവന, നഗരകാര്യ മന്ത്രാലയവും നിര്‍വഹണ കരാറില്‍ ഒപ്പുവെച്ചു. ഭവന നിര്‍മാണ മേഖലയിലെ നഗരാസൂത്രണം, നിര്‍മാണം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും മുമ്ബ്​ ഒപ്പിട്ട ധാരണപത്രത്തിലെ അജണ്ടകള്‍ കൂടുതല്‍ സജീവമാക്കുന്നതിനാണ്​ കരാറെന്ന്​ സൗദി മന്ത്രാലയം പ്രതികരിച്ചു . മന്ത്രാലയത്തെ പ്രതിനിധാനംചെയ്​ത്​​ കസ്​റ്റമര്‍ സര്‍വിസ്​ അണ്ടര്‍ സെക്രട്ടറിയും ഇന്‍റര്‍നാഷനല്‍ കോഓ പറേഷന്‍ ജനറല്‍ സൂപ്പര്‍വൈസറുമായ അമീര്‍ സഊ ദ്​ ബിന്‍ തലാല്‍ ബിന്‍ ബദ്​ര്‍ ആലു സഊദും ഇന്ത്യന്‍ മന്ത്രാലയത്തെ പ്രതിനിധാനംചെയ്​ത്​​ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔ സാഫ്​ സഇൗദുമാണ്​ കരാറില്‍ ഒപ്പുവെച്ചത്​. രാജ്യത്തെ ഭവന പദ്ധതികള്‍ ലക്ഷ്യ​ത്തിലെത്താനും 2030 നുള്ളില്‍ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥതയുടെ അനുപാതം 70 ശതമാനമായി ഉയര്‍ത്താനും ഈ സംയുക്ത പദ്ധതിയിലൂടെ സാധിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭവനനിര്‍മാണ മേഖലയില്‍ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും​ സഹായമാകും. അതെ സമയം സ്വകാര്യ മേഖലകള്‍ തമ്മില്‍ നിര്‍മാണ, പുനര്‍നിര്‍മാണ രംഗത്ത്​ പരസ്​പര സഹകരണത്തിന്​ അവസരം സൃഷ്​ടിക്കുന്നതിനും സഹായിക്കുമെന്നും ​ അമീര്‍ സഊദ്​ ബിന്‍ തലാല്‍ വ്യക്തമാക്കി .

Related News