Loading ...

Home National

പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു

ന്യൂ ഡല്‍ഹി: ഉള്‍പാര്‍ട്ടി കലഹത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവജോത് സിങ് സിദ്ദുവിനെ പരാജയപ്പെടുത്തുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് അമരീന്ദര്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് സൂചന. 'പഞ്ചാബ് വികാസ് പാര്‍ട്ടി' എന്നാണ് അമരീന്ദര്‍ സിങ് രൂപീകരിക്കുന്ന പാര്‍ട്ടിയുടെ പേരെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ അമരീന്ദര്‍ വിളിച്ചു ചേര്‍ക്കും. നവ്‌ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

Related News