Loading ...

Home National

ആന്റിബോഡി കോക്‌ടെയ്ല്‍, നേസല്‍ സ്‌പ്രെ...; കോവിഡിനെതിരെ അണിയറയില്‍ ഒരുങ്ങുന്നത് ഇരുപതിലേറെ മരുന്നുകള്‍

ന്യുഡല്‍ഹി: കോവിഡ് 19 ചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത് 20 ഓളം മരുന്നുകള്‍. മെര്‍കിന്റെ മോനുപൈറവീര്‍, സൈഡസിന്റെ ആന്റിബോഡി കോക്‌ടെയ്ല്‍, ഗ്ലെന്‍മാര്‍ക്കിന്റെ നേസല്‍ സ്‌പ്രേ തുടങ്ങി നിരവധി മരുന്നുകളാണ് അവസാനവട്ട പരീക്ഷണത്തിലോ ഇന്ത്യാ സര്‍ക്കാരിന്റെ അനുമതിക്കോ ആയി കാത്തിരിക്കുന്നത്.

കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ ഈ മരുന്നുകള്‍ വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തില്ല. ഈ മരുന്നുകള്‍ ഭാവിയില്‍ തരംഗങ്ങള്‍ നിയന്ത്രിക്കാനും ദുര്‍ബല പ്രതിരോധമുള്ള ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

പുതിയ മരുന്നുകള്‍ വരുന്നത് കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായിരിക്കും. കോവിഡ് വാക്‌സിന്‍ രോഗി ഗുരുതരാവസ്ഥയില്‍ ആകുന്നതും മരണവും തടയാന്‍ മാത്രമാണ് സഹായിക്കുക. എന്നിരുന്നാലും രോഗം ബാധിക്കുന്നവരുടെ നില ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട്. ദീര്‍ഘകാലം മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു.

വാക്‌സിന്‍ എടുത്തെങ്കിലും ചിലരില്‍ പ്രതിരോധം ഉണ്ടാകണമെന്നില്ല. പ്രായാധിക്യമുള്ള, പ്രതിരോധശേഷി ഇല്ലാത്ത, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ വാക്‌സിന്‍ നിര്‍ദേശിക്കാന്‍ പറ്റുന്നില്ല. നൂറുശതമാനം പേരിലും വാക്‌സിന്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊമറാണ വൈറസിനെതിരായ ചികിത്സ വളരെ നിണായകമാണ്.

ഉദാഹരണമായി, ഫലപ്രദമായ Tecorivimat മരുന്ന് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വസൂരി പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞതെന്നും വര്‍ഷങ്ങളായി വസൂരി ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

Related News