Loading ...

Home National

ഗാന്ധി ജയന്തി ദിനത്തില്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനത്തില്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജയന്തി ദിനത്തില്‍ ട്വിറ്ററിലൂടെയും രാഹുല്‍ മഹാത്മ ഗാന്ധിക്ക് പ്രണാമമര്‍പ്പിച്ചു. 'ഒരേയൊരു സത്യാഗ്രഹി മാത്രം മതിയായിരുന്നു ആ മഹത് വിജയത്തിന്. മഹാത്മ ഗാന്ധിക്ക് പ്രണാമം..' കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിക്കുന്നതാണ് രാഹുലിന്‍റെ ട്വീറ്റ്.രാഹുല്‍ ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 117 ജന്മദിനമായ വിജയ് ഘാട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.'ജയ് ജവാന്‍, ജയ് കിസാന്‍ എല്ലായ്പോഴും നിലനില്‍ക്കും. ശാസ്ത്രിയുടെ ലാളിത്യവും ദൃഢനിശ്ചയവും ഇന്നും പ്രചോദനമാണ്. കോണ്‍ഗ്രസിന്‍റെ ലാലിന് പ്രണാമം.' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Related News